District News
കോട്ടയം: പ്രളയക്കെടുതി നേരിട്ട ആളുകള്ക്ക് കരുതലൊരുക്കാന് ദുരിതാശ്വാസ പ്രവര്ത്തനങ്ങളുമായി കോട്ടയം സോഷ്യല് സര്വീസ് സൊസൈറ്റി.
പ്രളയക്കെടുതിമൂലം ദുരിതാശ്വാസ ക്യാമ്പുകളില് താമസിക്കുന്നവര്ക്കും ക്യാമ്പികളില്നിന്നു വീടുകളിലേക്ക് മടങ്ങിയവര്ക്കുമായി അടിയന്തരസഹായമായി ഭക്ഷ്യക്കിറ്റുകള് ലഭ്യമാക്കുന്നത് ഉള്പ്പെടെയുള്ള സേവനങ്ങളാണ് കെഎസ്എസ്എസിന്റെ നേതൃത്വത്തില് വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.
അതിതീവ്ര പ്രളയദുരിതം നേരിട്ട കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകള് കേന്ദ്രീകരിച്ചും കെഎസ്എസ്എസ് ദുരിതാശ്വാസ പ്രവര്ത്തനങ്ങള് നടപ്പിലാക്കി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയദുരിതബാധിതര്ക്കായാണ് കെഎസ്എസ്എസ് സഹായഹസ്തം ഒരുക്കുന്നത്.
വരുംദിനങ്ങളില് കൂടുതല് ദുരിതാശ്വാസ പ്രവര്ത്തനങ്ങള് കെഎസ്എസ്എസിന്റെ നേതൃത്വത്തില് നടപ്പിലാക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര് പറഞ്ഞു.
സാന്ത്വനമേകി ആൻസ് കൺവൻഷൻ സെന്റർ
മാന്നാർ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമേകി കടപ്ര ആൻസ് കൺവൻഷൻ സെന്റർ. മാന്നാർ, കടപ്ര, നിരണം പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന നൂറിലധികം കുടുംബങ്ങൾക്കാണ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കടപ്ര ആൻസ് കൺവൻഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്. ഉടമ ഷാജി പി. ജോൺ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
District News
കോതമംഗലം: പുതുപ്പാടി മരിയന് അക്കാദമി മാനേജ്മെന്റ് സ്റ്റഡീസിലെ എന്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില് കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള് സന്ദര്ശിക്കുകയും തലയോലപ്പറമ്പ് ഡിബി കോളജില് പ്രവര്ത്തിക്കുന്ന ദുരിതാശ്വാസ കളക്ഷന് സെന്ററില് സഹായസാമഗ്രികള് കൈമാറുകയും ചെയ്തു.
എന്എസ്എസ് പ്രോഗ്രാം ഓഫീസര് പി. എസ്. ശരത്, വോളന്റിയര് സെക്രട്ടറി അമല് ജോണ് ജോസഫ്, വോളന്റിയര് എബി എം. അലക്സ്, അസിസ്റ്റന്റ് പ്രഫ. നിതിന് മോഹനന് എന്നിവര് ചേര്ന്നാണ് സഹായസാമഗ്രികള് കൈമാറിയത്.